ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊടിക്കാറ്റ് ശല്യം വീണ്ടും രൂക്ഷമാകുന്നു. രാവിലെ മൂന്നു മണി മുതല്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലാണ് ഇവിടെ പൊടിക്കാറ്റ് വീശിയടിക്കുന്നത്. ശക്തമായ കാറ്റ് തുടരുമെന്നും ഇടിമിന്നല്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് 48 മുതല്‍ 72 മണിക്കൂര്‍ നേരത്തേക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നര്‍നൗള്‍, അല്‍വാര്‍, ഭരത്പൂര്‍, മഥുര, ആഗ്ര എന്നിവിടങ്ങളില്‍ കനത്ത മഴക്കു സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്.
ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, തെക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലും കാറ്റും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ആഴ്ച ഉത്തരേന്ത്യയില്‍ വീശിയടിച്ച പൊടിക്കാറ്റില്‍ 80 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടു നഷ്ടമാവുകയും ചെയ്തിരുന്നു.