കൊച്ചി: തിരക്കഥ പറയാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കണെമെന്നാവശ്യപ്പെട്ട്് നടന് ഉണ്ണി മുകുന്ദന് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ അടുത്തമാസം അഞ്ചിന് നേരിട്ട് ഹാജരാകാന്‍ എറണാകുളം ജ്യുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കഴിഞ്ഞ ഓഗസ്റ്റ് 23നാണ് സംഭവം നടന്നത്. സെപ്റ്റംബര്‍ 15ന് യുവതി കോടതിയില്‍ മൊഴി നല്കി.കോടതി നിര്‍ദ്ദേശ പ്രകാരമായിരുന്നു കേസെടുത്തത്.