തെന്മല: കൊല്ലം തെന്മലയില് 15 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അമ്മയെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട അച്ഛനുള്‍പ്പെടെ മൂന്ന് പേര്‍ക്കായി പൊലീസ് തിരച്ചില്‍ ഊരജ്ജിതമാക്കി. പീഡനത്തിന് അമ്മയും അച്ഛനും ഒത്താശ ചെയ്തുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി
https://www.youtube.com/watch?v=CxsTO8FRnjM
2016 മുതല്‍ ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. അച്ഛന്റെ പരിചയക്കാരനും ബന്ധുവും അയല്‍വാസിയും രണ്ട് വര്‍ഷത്തിനിടെ നിരവധി തവണ പീഡിപ്പിച്ചു. പീഡനത്തിന് ഒത്താശ ചെയ്തതായി അറസ്റ്റിലായ പെണ്‍കുട്ടിയുടെ അമ്മയും ചോദ്യം ചെയ്യല്ലില്‍ സമ്മതിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയെയും അമ്മയെയും 2016 ല്‍ പണമിടപാടുമായി ബന്ധപ്പെട്ട് അച്ഛന് തെന്മല സ്വദേശിയായ സുഹൃത്തിന് കൈമാറുകയായിരുന്നു. ഇയാള്‍ക്കൊപ്പം തെന്മലയിലെ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് വന്ന് പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായി. പെണ്‍കുട്ടിയുടെ അമ്മൂമ്മയുടെ പരാതിയെ തുടര്‍ന്ന് അമ്മൂമ്മക്കൊപ്പം വിട്ട പെണ്‍കുട്ടിയെ അവധിക്കാലത്ത് അമ്മ വീണ്ടും തെന്മലക്ക് കൂട്ടിക്കൊണ്ട് വന്നു.
അച്ഛന്റെ സുഹത്തും അയല്‍വാസിയും ബന്ധുവും ചേര്‍ന്ന് വീണ്ടും നിരവധി തവണ പീഡിപ്പിച്ചു. കുട്ടിയെ കാണാനില്ലെന്ന അമ്മൂമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്ത് വരുന്നത്. ഒളിവില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അച്ഛനും മറ്റ് രണ്ട് പ്രതികള്‍ക്കും വേണ്ടി കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്