India

കർണാടകയിൽ സ്വതന്ത്രന്റെ പിന്തുണയും ബിജെപിക്ക് ; സിദ്ധരാമയ്യക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാക്കൾ

ബാംഗ്ലൂർ ; കർണാടകയിൽ നിന്നുള്ള ഒരു സ്വതന്ത്രൻ കൂടി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു

മുൽബഗൽ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന എച്ച്.നഗേഷാണ് ബിജെപിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.

അതേ സമയം കോൺഗ്രസിലെ നേതാക്കൾ തന്നെ സിദ്ധരാമയ്യക്കെതിരെ പരാതി ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.ലോക് സഭാ തെരഞ്ഞെടുപ്പിലും സിദ്ധരാമയ്യ പരാജയ കാരണമാകുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ.

78 സീറ്റുകളിൽ വിജയിച്ചെങ്കിലും കോൺഗ്രസ് വിളിച്ചു ചേർത്ത യോഗത്തിന് 66 പേർ മാത്രമാണ് എത്തിയത്.ജനതാദൾ സെക്കുലർ (ജെഡിഎസ്) നിയമസഭാകക്ഷി യോഗത്തിലും രണ്ട് എംഎൽഎമാർ എത്തിയിട്ടില്ല. രാജ വെങ്കടപ്പ നായകയും വെങ്കട്ട റാവു നാഡഗൗഡയുമാണ് യോഗത്തിന് എത്താത്തത്.

ഇത് കോൺഗ്രസ്-ജെഡിഎസ് ചേരികളിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

4K Shares
 

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close