ബംഗലുരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം നേരിട്ടതോടെ സിദ്ധരാമയ്യക്കെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. ലോക്സഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ നയിച്ചാല്‍ തോല്‍വി ഉറപ്പാണെന്ന് സ്പീക്കര്‍ കെ.ബി.കോളിവാദ് പറഞ്ഞു. സിദ്ധരാമയ്യയെ ഓര്‍ത്ത് ലജ്ജിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അമിത പ്രതീക്ഷയായിരുന്നു സിദ്ധരാമയ്യ പങ്കു വച്ചിരുന്നത്. എക്സിറ്റ് പോള്‍ പുറത്തു വന്നപ്പോഴും, പ്രവര്‍ത്തകരോട് ഇതു വെറും തമാശയാണെന്നും വിശ്രമിക്കാനും സിദ്ധരാമയ്യ പറഞ്ഞിരുന്നു.