കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ പലരും ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍. ഡോക്ടര്‍, എഞ്ചിനീയര്‍ വിദ്യാഭ്യാസമുള്ള 9 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. സാമൂഹിക പിന്നോക്കാവസ്ഥയാണ് ഭീകരവാദത്തിലേക്ക് തിരിയാന്‍ കാരണമെന്ന പലരുടെയും വാദത്തിന്റെ മുനയൊടിക്കുന്നതാണ് വാഗമണ്‍ കേസ്.
ആറ് എഞ്ചിനീയറിംഗ് ബിരുദധാരികളും മൂന്ന് ഡോക്ടര്‍മാരുമാണ് വാഗമണ്‍ സിമി ക്യാംപില്‍ പങ്കെടുത്ത്. മലയാളികള്‍ ഉള്‍പ്പെടുന്ന സംഘത്തിലെ ഭൂരിഭാഗവും യുവാക്കളായിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിന്റെ നടത്തിപ്പു ചുമതല മലയാളിയായ മൂവാറ്റുപ്പുഴ സ്വദേശി ഷാദുലിക്കായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ക്യാമ്പുകളില്‍നിന്നും തെരഞ്ഞെടുത്ത സിമി പ്രവര്‍ത്തകരാണ് വാഗമണ്‍ ക്യാമ്പിലെത്തിയത്. വിദഗ്ധ പരിശീലനമാണു വാഗമണ്‍ ക്യാമ്പില്‍ ലക്ഷ്യമിട്ടിരുന്നതും. വെടിവയ്പ് പരിശീലനം നല്‍കിയത് ഗുജറാത്ത് സ്വദേശി പര്‍വേഷ് എന്നയാളാണ്. ബൈക്ക് റേസ്, ബോംബ് നിര്‍മാണം, ആധുനിക ഉപകരണങ്ങളുടെ പരിശീലനം എന്നിവയിലും അംഗങ്ങള്‍ക്ക് ഇവിടെ നിന്നും പരിശീലനം ലഭിച്ചിരുന്നു.