ചെന്നൈ: അച്ഛന്റെ മദ്യപാന ശീലം ഉപേക്ഷിപ്പിക്കാന്‍ സ്വന്തം ജീവന് കളഞ്ഞ ദിനേശിനെ ആരും അത്ര പെട്ടന്ന് മറന്നിട്ടുണ്ടാകില്ല. പഠനത്തില്‍ ഏറെ മിടുക്കനായ ദിനേശ് അച്ഛന്റെ സ്വഭാവ ദൂഷ്യത്തില്‍ മനം നൊന്തായിരുന്നു ജീവനൊടുക്കിയത്. അച്ഛന് മാടസ്വാമിയെ ഈ സംഭവം തെല്ലൊന്നുമല്ല തളര്‍ത്തിയത്. കുറ്റബോധത്തില്‍ നീറിയാണ് ആ അച്ഛന് ഇന്നു ജീവിക്കുന്നത്. അവന് ആഗ്രഹിച്ച പോലെ മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുകയാണ് മാടസ്വാമി.
ഇതിനിടെ കഴിഞ്ഞ ദിവസം ദിനേശിന്റെ പ്ലസ്ടു ഫലം പുറത്തു വന്നു. പ്ലസ്ടുവിന് 85 ശതമാനം മാര്‍ക്കാണ് പഠനത്തില്‍ ഏറെ മിടുക്കനായ ദിനേശ് നേടിയത്. മകന് നേടിയ മികച്ച വിജയം കാണാന്‍ അവന് കൂടെ ഇല്ലെന്നത് വിശ്വസിക്കാന്‍ ഇപ്പോഴും മാടസ്വാമിക്ക് സാധിച്ചിട്ടില്ല.
1200ല്‍ 1024 മാര്‍ക്കാണ് ദിനേശ് നേടിയത്. കണക്കിനും തമിഴിനുമാണ് കൂടുതല്‍ മാര്‍ക്ക് നേടിയത്. 200ല്‍ 194 മാര്‍ക്ക്. ഡോക്ടറാകണമെന്ന് ആഗ്രഹിച്ചിരുന്ന ദിനേശ് വരാനിരിക്കുന്ന നീറ്റ് പരീക്ഷക്കുള്ള തയാറെടുപ്പിലായിരുന്നു. ഹാള്‍ടിക്കറ്റ് വാങ്ങിയെങ്കിലും ഇതിന് രണ്ട് ദിവസം മുന്‍പാണ് ജീവനൊടുക്കിയത്. .
മദ്യത്തിന് അടിമയായ അച്ഛന്റെ ശീലങ്ങളും സ്വഭാവവുമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പറയുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.