ബംഗലുരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് എങ്ങിനെ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം സുപ്രീംകോടതി പ്രോടൈം സ്പീക്കര്‍ക്ക് വിട്ടതോടെ അത് ആരാകുമെന്ന ആകാംക്ഷയിലാണ് എല്ലാവരും. സഭയിലെ മുതിര്‍ന്ന അംഗത്തിനാണ് പ്രോടൈം സ്പീക്കറാകാനുള്ള അധികാരം. ബിജെപി എംഎല്‍എ ഉമേഷ് കട്ടി, കോണ്‍ഗ്രസ് എംഎല്‍എ ആര്.വി.ദേശ്പാണ്ഡെ എന്നിവര്‍ക്കാണ് സാധ്യതപട്ടികയില്‍ മുന്‍ഗണന.
ബിജെപിയെ പ്രതിനിധീകരിച്ച് ഏഴ് തവണ നിയമസഭയിലെത്തിയ വ്യക്തിയാണ് ഉമേഷ് കട്ടി. കോണ്‍ഗ്രസിനെ പ്രതിനീധീകരിച്ച് അഞ്ച് തവണയാണ് ദേശ്പാണ്ഡെ നിയമസഭയിലെത്തിയിരിക്കുന്നത്. ഹുക്കേരി മണ്ഡലത്തില്‍ നിന്നാണ് ഉമേഷ് വിജയിച്ചത്. ദേശ്പാണ്ഡെ ഹലിയാല്‍ മണ്ഡലത്തില്‍ നിന്നും.