ബംഗളൂരു: കർണാടകയിൽ പ്രോടേം സ്പീക്കറായി ബിജെപി നേതാവ് കെ.ജി ബൊപ്പയ്യയെ തെരഞ്ഞെടുത്തു. ബൊപ്പയ്യ ഗവർണർക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
അതേസമയം, ബൊപ്പയ്യയുടെ നിയമനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ, നിയമനത്തിൽ അപാകതയില്ലെന്ന് ബിജെപി വ്യക്തമാക്കി.
നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുന്നത് പ്രോടേം സ്പീക്കറായിരിക്കും.
നേരത്തെ, നാളെ വൈകിട്ട് നാലുമണിക്ക് നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. രഹസ്യ വോട്ടെടുപ്പില്ല. പകരം കൈപൊക്കിയുള്ള വോട്ടിനാണ് അനുമതി.