GulfIndia

എണ്ണവില കുറയ്ക്കാൻ നടപടിയെടുക്കണം സൗദി അറേബ്യയോട് ഇന്ത്യ

ന്യൂഡല്‍ഹി : എണ്ണവിലയിലുണ്ടാകുന്ന നിരന്തര വര്‍ധന നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സൗദി അറേബ്യൻ വ്യവസായ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

പെട്രോള്‍ വില ബാരലിന് 80 ഡോളറിനോട് അടുത്തുകൊണ്ടിരിക്കുകന്ന സാഹചര്യത്തിലാണ് മന്ത്രി സൗദി അറേബ്യന്‍ വ്യവസായ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫലിയുമായി വ്യാഴാഴ്ച ഫോണില്‍ ബന്ധപ്പെട്ടത്.

എണ്ണവില കുതിച്ചുയരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി അദ്ദേഹം അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഓർമ്മിപ്പിച്ച ധര്‍മേന്ദ്ര പ്രധാന്‍ ന്യായമായ എണ്ണവില ഉറപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യക്കുള്ള ആശങ്കയും പങ്ക് വച്ചു.

വിലക്കയറ്റം പിടിച്ചനിര്‍ത്തുന്ന കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താമെന്നും, പ്രശ്ന പരിഹാരത്തിന് മാർഗം ഉറപ്പ് വരുത്താമെന്നും സൗദി വ്യവസായ വകുപ്പ് മന്ത്രി ഉറപ്പ് നൽകിയതായി ഔദ്യോഗിക വക്താവ് അറിയിച്ചു.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close