ബംഗളൂരു ; പ്രതീക്ഷിച്ചതിലേറെ എം എൽ എ മാരുടെ പിന്തുണ ബിജെപിക്കുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ .
ശനിയാഴ്ച്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് 101 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ കക്ഷി യോഗത്തിന് എത്തിയപ്പോഴാണ് യെദ്യൂരപ്പ ഇക്കാര്യം പറഞ്ഞത്.
പ്രതീക്ഷിച്ചതിലുമേറെ എംഎൽഎമാരുടെ പിന്തുണ ബിജെപിക്കുണ്ട്. കോൺഗ്രസിന്റെയും ജെഡിഎസ്സിന്റെയും എംഎൽഎമാർ തന്നെയാണ് ഒപ്പമുള്ളത്. വിശ്വാസവോട്ടെടുപ്പിൽ ഞങ്ങൾ വിജയിക്കുമെന്ന് 101 ശതമാനം ഉറപ്പ് – യെദ്യൂരപ്പ പറഞ്ഞു.
പ്രവര്‍ത്തകരോട് വൈകിട്ട് ആഹ്ലാദപ്രകടനത്തിന് ഒരുങ്ങിക്കൊള്ളാനും അദ്ദേഹം പറഞ്ഞിരുന്നു.
നാളെ നാലുമണിക്കാണ് യെദ്യൂരപ്പ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ്.