ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വജ്ര വ്യാപാരി നീരവ് മോദിയുടെ കുടുംബത്തിന് എന്‍ഫോഴ്സ്മെന്റ് സമന്‍സ് അയച്ചു. നീരവിന്റെ അച്ഛന് ദീപക് മോദി, സഹോദരന് നിശാല്‍ മോദി, സഹോദരി പൂര്‍വി മേത്ത, ഭര്‍ത്താവ് മായനക് മേത്ത, നീരവിന്റെ സ്ഥാപനമായ ഫയര്‍ സ്റ്റാര്‍ ഡയമണ്ടിന്റെ ഡയറക്ടര്‍ മിഹിര്‍ ബെന്സലി തുടങ്ങിയവര്‍ക്കെതിരെയാണ് സമന്‍സ് അയച്ചത്. നേരത്തെ പല തവണ നീരവിനെ നേരിട്ട് ഹാജരാകാന്‍ ഇ ഡി സമന്‍സ് അയച്ചിട്ട് ഹാജരാകാത്തതിനാലാണ് നടപടി.