ബംഗളുരു: കഴിഞ്ഞ ദിവസങ്ങളിലെ റിസോര്‍ട്ട് ഒളിവാസം അവസാനിപ്പിച്ച് എംഎല്‍എമാരെ, കോണ്‍ഗ്രസ് തിരികെ ബംഗളുരുവില്‍ എത്തിച്ചു. ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിനായാണ് എംഎല്‍എമാരെ ബംഗളുരുവില്‍ എത്തിച്ചത്.
രാവിലെ പതിനൊന്ന് മണിക്ക് സഭ ചേര്‍ന്നാല്‍ ആദ്യം പ്രോടേം സ്പീക്കര്‍ക്ക് മുമ്പാകെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാല് മണിക്ക് മുന്‍പ് ഇത് പൂര്‍ത്തിയാക്കണം. നാല് മണിക്കാണ് നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പ്.
ലേമെറിഡിയിന് ഹോട്ടലിലാണ് ജെഡിഎസ് എംഎല്‍എമാരെ എത്തിച്ചിരിക്കുന്നത്. ഇവിടെ നിന്നും സഭ നടപടികള്‍ ആരംഭിക്കുന്ന സമയത്ത് വിധാന്‍ സൗധയില്‍ എത്തിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
പ്രോടേം സ്പീക്കറെ നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് നല്കിയ കേസ് രാവിലെ 10.30ന് സുപ്രീം കോടതി പരിഗണിക്കും