കശ്മീര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു-കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രധാനമന്ത്രി ഇവിടെ എത്തിയത്. ലഡാക്കി ആത്മീയ നേതാവായിരുന്ന കുഷക് ബകുലയുടെ 100ാം ജന്മ ദിനാഘോഷത്തിന്റെ സമാപന പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഈ ചടങ്ങില്‍ വച്ചു തന്നെ സോജില ടണല്‍ നിര്‍മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. ഇന്ത്യയിലെ ഏറ്റവും നീളമുള്ള റോഡ് ടണലും ഏഷ്യയിലെ ഏറ്റവും നീളമുള്ള ബൈ-ഡിറക്ഷണല്‍ ടണലുമായിരിക്കും ഇത്. 14 കിലോമീറ്ററാണ് ടണലിന്റെ നീളം. പ്രദേശത്തെ സാമ്പത്തികമായി ഏറെ ഉയരത്തിലെത്താന്‍ സാധിക്കുന്ന പദ്ധതിയായിരിക്കും ഇതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
ഇതിനു പുറമെ കശ്മീരിലെ കിഷന് ഗംഗ ജല വൈദ്യുത പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കിഷന് ഗംഗ പദ്ധതിയിലൂടെ വര്‍ഷത്തില്‍ 1713 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതിന്റെ പന്ത്രണ്ട് ശതമാനം വൈദ്യുതിയും ജമ്മു കശ്മീരിനു ലഭിക്കും. നദിയിലെ ജലം 23.25 കിലോമീറ്റര്‍ നീളമുള്ള തുരങ്കം വഴി ഭൂഗര്‍ഭ ഊര്‍ജ്ജ പ്ളാന്റിലേക്ക് തിരിച്ചുവിട്ടാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പാക് അധീന കശ്മീരിലേക്ക് നദി ഗതിമാറുന്നതിനു തൊട്ടു മുന്‍പാണ് ജലം തിരിച്ചു വിടുന്നത്. 330 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതിയാണ് ഇത്. 37 മീറ്റര്‍ ഉയരമുള്ള അണക്കെട്ടാണ് കിഷന്‍ഗംഗ നദിക്ക് കുറുകെ ഇതിനായി നിര്‍മിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കശ്മീരിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനങ്ങള്‍ വരുന്നതിനും പോകുന്നതിനുമുള്ള എല്ലാ മേഖലകളും സുരക്ഷ സേനയുടെ കര്‍ശന നിയന്ത്രണത്തിലാണുള്ളത്.