ന്യൂഡല്‍ഹി: പ്രോടേം സ്പീക്കറുടെ നിയമനത്തിനെതിരെ നല്കിയ ഹര്ജിയിന്മേല് കോണ്‍ഗ്രസിന് തിരിച്ചടി. ബൊപ്പയ്യക്ക് പ്രോടേം സ്പീക്കറായി തുടരാമെന്ന് കോടതി അറിയിച്ചു. മുതിര്‍ന്ന അംഗത്തെ പ്രോടേം സ്പീക്കറായി നിയമിക്കാന്‍ നിര്‍ദേശിക്കാനാകില്ല, നിയമത്തിലൊരിടത്തും ഇങ്ങനെ ഒരു വ്യവസ്ഥ ഇല്ലെന്ന് കോടതി പറഞ്ഞു. നിയമമല്ലാത്തിടത്തോളം കാലത്ത് ഇതിലെടപെടാനാകില്ല. എല്ലാ കാലത്തും മുതിര്‍ന്ന അംഗം മാത്രം പ്രോടേം സ്പീക്കറാകുന്നത് പാലിക്കപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
ഇതിനിടെ ബൊപ്പയ്യയുടെ നിയമനം പരിശോധിക്കണമെങ്കില്‍ നോട്ടീസ് നല്‍കേണ്ടി വരുമെന്നും അങ്ങനെയാണെങ്കില്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി.