ബംഗളുരു: കര്‍ണാടകയില്‍ നിയമസഭ സമ്മേളനം ആരംഭിച്ചു. ബൊപ്പയ്യ പ്രോടേം സ്പീക്കറാകരുതെന്ന കോണ്‍ഗ്രസ് ഹര്‍ജി തള്ളിയതോടെ ബൊപ്പയ്യ തന്നെയാണ് സഭ നടപടികള്‍ നിയന്ത്രിക്കുന്നത്. 11 മണിയോടു കൂടിയാണ് സഭയില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്. മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നാല് മണിക്ക് മുന്‍പായി മുഴുവന്‍ അംഗങ്ങളുടെയും സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി വോട്ടെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേ സമയം കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍മാര്‍ സത്യപ്രതിജ്ഞക്കായി നിയമസഭയിലെത്തിയിട്ടില്ല. ആനന്ദ് സിങും പ്രതാപ് ഗൗഡയുമാണ് എത്താത്തത്.
വിശ്വാസവോട്ടെടുപ്പില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിനായി, ഇത് തത്സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.