ബംഗളൂരു ; കർണാടക ഗവർണറെ അപമാനിച്ച് കോൺഗ്രസ് . ഗവർണറെ നായ്ക്കളോട് ഉപമിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാവ് സഞ്ജയ് നിരുപമാണ് പ്രസ്താവന നടത്തിയത്.
‘ഇനി മുതൽ ഓരോ ഇന്ത്യക്കാരനും തന്റെ നായ്ക്കൾക്ക് വാജുഭായ് വാല എന്ന പേരിടും. കാരണം നായ്ക്കളെക്കാൾ നന്ദിയുള്ള മറ്റൊരു മൃഗമില്ല ‘ ഇതായിരുന്നു സഞ്ജയ് നിരുപത്തിന്റെ പ്രസ്താവന
കർണാടകയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചതിനെ വിമർശിച്ചായിരുന്നു വിവാദ പ്രസ്താവന.
ജനവിധി അട്ടിമറിച്ച് അധികാരത്തിലേറാൻ വഴി തുറന്നതോടെയാണ് കോൺഗ്രസ് നേതാക്കൾ വിവാദ പ്രസ്താവനകളുമായി എത്തിയിരിക്കുന്നത്