ഇസ്ലാമാബാദ് ; മുംബൈ ആക്രമണത്തിനു പിന്നിൽ പാക് ഭീകരരാണെന്ന് തുറന്ന് സമ്മതിച്ച പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസംഗം പ്രസിദ്ധീകരിച്ച പത്രത്തിന്റെ വിതരണം പാക് സർക്കാർ തടഞ്ഞു.
രാജ്യത്തെ മുൻ നിരപത്രമായ ഡോൺ പത്രത്തിന്റെ വിതരണമാണ് സർക്കാർ തടഞ്ഞത്.
മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് പാകിസ്ഥാൻ സർക്കാരിന്റെ നടപടിയെന്ന് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന പ്രസ്താവിച്ചു.
പാകിസ്ഥാനിൽ ഭീകര സംഘടനകൾ ഇപ്പോഴും സജീവമാണെന്നും, മുംബൈ ആക്രമണത്തിനു പിന്നിൽ പാക് ഭീകരരാണെന്നുമുള്ള പ്രസ്താവന മെയ് 12 നാണ് നവാസ് ഷെരീഫ് നടത്തിയത്.