തൃശൂർ: ഭാരതത്തിന്റെ സാംസ്കാരിക അടിത്തറയാണ് ഹിന്ദുത്വമെന്നും ആ വാക്കിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു . സംസ്കാരത്തിന്റെ വേരുകളായ കലകൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഗുരുവായൂരിൽ പറഞ്ഞു. അഷ്ടപദിയാട്ടം വീക്ഷിക്കാനെത്തിയ അദ്ദേഹം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി.
അഷ്ടപദിയുടെ നൃത്താവിഷ്കാരം അഷ്ടപദിയാട്ടം വീക്ഷിക്കാനാണ് ഉപരാഷ്ട്രപതി ഗുരുവായൂരിലെത്തിയത്. അവതരണ ചടങ്ങ് ഇടയ്ക്ക കൊട്ടി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ സാംസ്കാരിക അടിത്തറയാണ് ഹിന്ദുത്വമെന്നും ആ വാക്കിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്കാരത്തിന്റെ വേരുകളായ കലകൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപരാഷ്ട്രപതിയുടെ ഒരുമാസത്തെ ശമ്പളം അഷ്ടപതിയാട്ടത്തിന്റെ പഠനത്തിനും പ്രചാരണത്തിനായും സംഭാവന ചെയ്തു. ഇതിനായി കേന്ദ്രസർക്കാർ 5 ലക്ഷം രൂപ അനുവദിച്ചതിന്റെ അനുമതി പത്രം കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമ്മ കൈമാറി. ശേഷം അഷ്ടപദിയാട്ടം അദ്ദേഹം വീക്ഷിച്ചു.