കോഴിക്കോട്: നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ രണ്ട് പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച യുവാവിന്റെ ബന്ധുക്കളാണിവര്‍. എന്നാല്‍ ഇവരില്‍ നിപ സ്ഥിരീകരിച്ചിട്ടില്ല. രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്.
ഇതോടെ നിപ വൈറസ് ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 18 ആയി. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
അതേസമയം, കേന്ദ്രസംഘങ്ങളുടെ പരിശോധന ഇന്നും തുടരും.