ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിക്ക് സമദൂര നിലപാടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചെങ്ങന്നൂരിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എല്ലാവരും മോശമല്ലാത്ത പ്രകടനം കാഴ്ച്ച വയ്ക്കും.
കൂറ് പുലര്‍ത്തുന്നവരെയാണ് സഹായിക്കേണ്ടത്. യുക്തമായ തീരുമാനം പ്രവര്‍ത്തകര്‍ സ്വയം എടുക്കണം. സമുദായത്തെ സ്നേഹിക്കുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടത്. അതേ സമയം ചെങ്ങന്നൂരില്‍ മനസാക്ഷി വോട്ടല്ലെന്നും മുന്നണികളെ നോക്കി വോട്ട് ചെയ്യാൻ പറയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.