കോഴിക്കോട് : നിപ്പ വൈറസിനെ നേരിടാന്‍ മലേഷ്യയിൽ നിന്നും മരുന്നെത്തിച്ചു.
മലേഷ്യയില്‍ നിപ്പയെ നേരിടാന്‍ ഉപയോഗിച്ച റിബാവൈറിന്‍ ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുന്നത്.
എണ്ണായിരം ഗുളികകളാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. 8000 ടാബ്ലെറ്റുകൾ കൂടി കെഎംസിഎൽ വഴി എത്തിക്കുമെന്ന് എൻഎച്ച്എം സംസ്ഥാന ഡയറക്ടർ കേശവേന്ദ്ര കുമാർ അറിയിച്ചു.
പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് പരിശോധിച്ചതിനു ശേഷം മാത്രമേ ഇത് രോഗികള്‍ക്ക് നല്‍കുകയുള്ളു.
എയിംസില്‍നിന്നുള്ള സംഘത്തിന്റെ നിര്‍ദേശപ്രകാരമാകും മരുന്ന് നല്കിത്തുടങ്ങുക.