വാഷിംഗ്ടൺ : തന്ത്രപ്രധാന വിവരങ്ങള്‍ ചോരുന്നുവെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വന്ന പശ്ചാത്തലത്തിൽ പെന്റഗണിൽ മൊബൈൽ ഫോണുകളുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.
പെന്റഗണിൽ ക്ലാസ്സിഫൈഡ് രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന മേഖലകളിൽ പ്രവേശിക്കുന്നതിന് മുൻപ് മൊബൈൽ ഫോണുകളും,ഇലക്ട്രോണിക്ക് ഉപകരങ്ങളും പ്രത്യേകസ്ഥലത്ത് നിക്ഷേപിക്കാൻ നിർദേശം, നൽകിയതായി ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി പാട്രിക് ഷനാഹൻ പറഞ്ഞു.
അതീവരഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വിവരം യു എസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു.
പുതിയനയം ആറ് മാസത്തിനുള്ളില്‍ പൂര്‍ണമായി നടപ്പിലാകും. സന്ദര്‍ശകർ, പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ, കരാറുകാർ തുടങ്ങിയവർക്ക് ഇത് ബാധകമായിരിക്കും.