തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പോലീസും ജനക്കൂട്ടവും തമ്മിലുള്ള സംഘർഷം തുടരുന്നു. പോലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കാളിയപ്പൻ (24) ആണ് മരിച്ചത്.അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
തൂത്തുക്കുടിയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ന് രാവിലെ മുതല്‍ തന്നെ പലയിടത്തും സംഘര്‍ഷം രൂക്ഷമായിരുന്നു
ഇന്നലെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ജനങ്ങൾ ഇന്ന് വ്യാപകമായി റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.