ബംഗളൂരു ; കർണാടക മുഖ്യമന്ത്രിയായി ജനതാദൾ എസ് നേതാവ് എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ജി പരമേശ്വരയ്യയും സത്യപ്രതിജ്ഞ ചെയ്തു.
വിധാൻ സൗധക്കു മുന്നിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് ചടങ്ങുകൾ നടന്നത്. ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.
മറ്റന്നാളാണ് കുമാരസ്വാമി വിശ്വാസവോട്ടെടുപ്പിനെ നേരിടുന്നത്.ഇത് രണ്ടാം തവണയാണ് കുമാരസ്വാമി കർണാടകയുടെ മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നത്.