ഷിംല ; ഓണററി ഡോക്ടറേറ്റ് സമ്മാനിക്കാനുള്ള സർവകലാശാലയുടെ വാഗ്ദാനം സ്നേഹപൂർവ്വം നിരസിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദ്.
‘ഓണററി ഡോക്ടറേറ്റ് സമ്മാനിക്കുന്നുണ്ടെന്ന് അറിയിച്ചപ്പോൾ വലിയ സന്തോഷം തോന്നി. പക്ഷേ, എനിക്കതു വേണ്ട. ഞാൻ അതിന് അർഹനല്ല’.കോവിന്ദ് പറഞ്ഞു.
നൗനിയിലെ ഡോ. യശ്വന്ത് സിങ് പാർമർ ഹോർട്ടികൾച്ചർ, ഫോറസ്ട്രി യൂണിവേഴ്സിറ്റിയിലെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് ഓണററി ഡോക്ടറേറ്റ് വേണ്ടെന്നു പറഞ്ഞതിനെ പറ്റി കോവിന്ദ് തുറന്നുപറഞ്ഞത്.
ഓണററി ഡോക്ടറേറ്റ് വാഗ്ദാനം ചെയ്ത സർവകലാശാലയുടെ ആദരവിനെ ഏറെ വിലമതിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തന്റെ വിദ്യാർഥീ ജീവിതം ഈ അവസരത്തിൽ തനിക്ക് ഏറെ പ്രിയപ്പെട്ട ഓർമ്മയായി മനസ്സിലേക്ക് വരുന്നതായും അദ്ദേഹം പറഞ്ഞു.