ചെങ്ങന്നൂർ ; ചെങ്ങന്നൂരില്‍ സമുദായത്തെ സ്നേഹിക്കുന്നവരെ സഹായിക്കുമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് .
കോടിയേരി ബാലകൃഷ്ണന് ആദ്യം വന്നതിനാല്‍ പ്രത്യേക പരിഗണന ഇല്ല.എസ് എന്‍ ഡി പി യെ എപ്പോഴും തോണ്ടുന്ന എം വി ഗോവിന്ദന് മാഷ് വന്നതിലാണ് കൂടുതല്‍ സന്തോഷമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈഴവ സമുദായങ്ങള്‍ക്ക് വിധി നിര്‍ണയിക്കാനുള്ള വോട്ട് ഉണ്ട്. എല്‍ഡി എഫ് സ്ഥാനാര്‍ഥി സജി ചെറിയാനേക്കാള്‍ തനിക്ക് അ ടുപ്പം ബി ജെ പി സ്ഥാനാര്‍ഥി ശ്രീധരന് പിള്ളയോടാണെന്നും ചോദ്യത്തിന് മറുപടി ആയി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.