ഇസ്ലാമാബാദ്: തീവ്രവാദമനോഭാവം രാജ്യത്തെ പുരോഗതിയിലേക്ക് കൊണ്ടുപോകില്ലെന്ന് പാകിസ്ഥാന് ആഭ്യന്തരമന്ത്രി അഹ്സാന് ഇക്ബാല്‍. രാജ്യത്തു നിന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ നശിപ്പിക്കപ്പെടണം, പൂര്‍ണ സമാധാനം സ്ഥാപിക്കപ്പെടണം, ഇതാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
തീവ്രവാദ ചിന്താഗതി രാജ്യത്തു നിന്നും ഇല്ലാതാക്കേണ്ടത് ആവശ്യമാണ്. ഇതിനായി എല്ലാ മതനേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കണം. ആരുടെയും ജീവനെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ജിഹാദ് പ്രഖ്യാപിക്കാന്‍ ഒരു വ്യക്തിക്കോ സംഘടനക്കോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം സമാധാനമാണ് പഠിപ്പിക്കുന്നതെന്നും ഇതിനെയാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.