ബംഗളുരു: പ്രതിപക്ഷ നിരയിലെ പ്രമുഖരെല്ലാം പങ്കെടുത്ത പരിപാടിയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. സന്തോഷത്തിന്റെ വേദിയായി എല്ലാവരും കൊട്ടിപ്പാടിയ ചടങ്ങില്‍ ഒരാള്‍ മാത്രം അല്‍പ്പം കലിപ്പിലായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണ് തന്റെ അസന്തുഷ്ടി പ്രകടിപ്പിച്ചതിലൂടെ മാധ്യമശ്രദ്ധ നേടിയത്. ഇത്തരമൊരു ഇഷ്ടക്കേട് പ്രകടിപ്പിക്കാന്‍ കാരണമായ സംഭവമാണ് ഏറെ രസകരം.
ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി സത്യപ്രതിജ്ഞ നടക്കുന്ന വിധാന്‍ സൗധയിലേക്ക് അല്‍പ്പം നടക്കേണ്ടി വന്നു. വാഹനങ്ങള്‍ വന്ന് തടസം നേരിട്ടതിനാലാണ് ഇത്തരത്തില്‍ നടക്കേണ്ടി വന്നത്. വളരെ ചെറിയൊരു ദൂരം മാത്രമാണ് നടക്കേണ്ടി വന്നതും. എന്നാല്‍ അതിരൂക്ഷമായിട്ടാണ് മമത ഇതിനോട് പ്രതികരിച്ചത്. എഎന്‍ഐ പുറത്തു വിട്ട വീഡിയോയിലാണ് മമതയുടെ ഈ പ്രതികരണം ദൃശ്യമായത്.
#WATCH: West Bengal CM Mamata Banerjee reprimands DIG Neelamani Raju as she came to Karnataka Vidhana Soudha for oath taking ceremony because reportedly had to walk a few metres, also expressed discontentment to HD Deve Gowda & HD Kumaraswamy. #Bengaluru pic.twitter.com/WZ2n0QVE9b
— ANI (@ANI) May 23, 2018
ഇറങ്ങി വരുന്ന വഴി തന്നെ പൊലീസ് ഉദ്യോഗസ്ഥയോട് ഇത്തരമൊരു സംവിധാനത്തെപ്പറ്റി ദേഷ്യത്തില്‍ സംസാരിച്ചാണ് മമത മുന്നോട്ടു നീങ്ങുന്നത്. വേദിയിലേക്ക് കയറുന്ന വഴി തന്നെ സ്വീകരിക്കാന്‍ നിന്ന എച്ച്.ഡി.ദേവഗൗഡയോടും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയോടും മമത ഇതിനെപ്പറ്റി പരാതി പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുടെ പക്കല്‍ നിന്നും വേദിയിലെത്തിയിട്ടും ഏറെ അസ്വസ്ഥത പ്രകടിപ്പിച്ചാണ് മമത മറ്റുള്ളവരോട് സംസാരിക്കുന്നത്.
വിഷയത്തില്‍ കര്‍ണാടക ഡിജിപിക്ക് പരാതിയും നല്‍കിയാണ് മമത ഇവിടെ നിന്നും മടങ്ങിയത്.