ന്യൂഡല്‍ഹി: വെല്ലുവിളികള്‍ ഏറ്റെടുക്കുന്നത് നരേന്ദ്രേമോദിക്ക് ഒരു പുത്തരിയല്ല. പ്രധാനമന്ത്രിയെന്ന എന്ന നിലയില്‍ അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്ന എല്ലാ വെല്ലുവിളികളെയും വളരെ അനായാസം തരണം ചെയ്ത വ്യക്തിയാണ് നരേന്ദ്രമോദി.
എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ രീതിയില്‍ മോദിക്ക് ഒരു പുതിയ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലി. സ്വന്തം വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് ഫിറ്റ്നസ് ചലഞ്ചിനാണ് കോഹ്ലി മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ പ്രധാനമന്ത്രി ഇതിനോട് പ്രതികരിച്ചു. വെല്ലുവിളി സ്വീകരിച്ചതായും, അധികം വൈകാതെ വീഡിയോ പോസ്റ്റ് ചെയ്യുമെന്നുമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.
Challenge accepted, Virat! I will be sharing my own #FitnessChallenge video soon. @imVkohli #HumFitTohIndiaFit https://t.co/qdc1JabCYb
— Narendra Modi (@narendramodi) May 24, 2018
പ്രധാനമന്ത്രിക്കു പുറമെ ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശര്‍മ്മ, ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി എന്നിവരെയാണ് കോഹ്ലി വെല്ലുവിളിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി രാജ്യ വര്ധന് സിങ് റാത്തോറിന്റെ ചലഞ്ച് സ്വീകരിച്ചാണ് കോലി വീഡിയോ ചെയ്തിരിക്കുന്നത്.
‘ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്’ എന്ന ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് മെയ് 22ന് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്. റാത്തോര്‍ തന്നെയാണ് ഇതിന് തുടക്കം കുറിച്ചതും. പുഷ്-അപ് എടുക്കുന്ന വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നത്. ഇതിനു ശേഷം കോഹ്ലി, ഋത്വിക് റോഷന്, ബാഡ്മിന്റണ്‍ താരം സെെന നെഹ്വാള് എന്നിവരെ ചലഞ്ചിന് വെല്ലുവിളിക്കുകയും ചെയ്തു.