കേരളത്തിലേക്ക് അത്യാവശ്യമില്ലാത്ത യാത്രകൾ നീട്ടിവയ്ക്കാൻ നിർദേശവുമായി യു എ ഇ ആരോഗ്യ മന്ത്രാലയം.
നിപ വൈറസ് ബാധ കണ്ടെത്തുകയും, മരണങ്ങൾ സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിർദേശം പുറപ്പെടുവിച്ചത്. സാഹചര്യങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും, പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും യു എ ഇ ആരോഗ്യമന്ത്രാലയം ഇന്നുച്ചക്ക് ശേഷം പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ലോകാരോഗ്യസംഘടനയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
കേരളത്തിൽ ഉള്ള യു എ ഇ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും, ആവശ്യമെങ്കിൽ തിരുവനന്തപുരത്തുള്ള യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെടാമെന്നും ഇന്നലെ നിർദേശം നൽകിയിരുന്നു.