ബംഗളൂരു : കാര്‍ഷിക കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ബിജെപി കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്തു.
ദേശസാത്കൃത ബാങ്കുകളിലേതുള്‍പ്പെടെ 53,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് കുമാരസ്വാമി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ വായ്പ എഴുതിത്തള്ളുമെന്നായിരുന്നു വാഗ്ദാനം.ഇത് നടപ്പാക്കാണമെന്നാവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നിയമസഭയുടെ പ്രത്യേക സെഷനില്‍ തന്നെ കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തണമെന്നും അല്ലാത്തപക്ഷം ബിജെപി സംസ്ഥാന വ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി നേതാവ് യെദ്യൂരപ്പ പറഞ്ഞു.