ചെന്നൈ: ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ കനിഷ്ക ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഭൂപേഷ് കുമാര്‍ ജെയ്നിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യുന്നതിന് വിളിച്ചു വരുത്തിയ ഇയാളെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഭൂപേഷിനെ ജൂണ്‍ എട്ട് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജുവലറി, എസ്ബിഐ നേതൃത്വം നല്കുന്ന 14 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 824.15 കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടവ് മുടക്കി എന്നാണ് കേസ്. കമ്പനി ഡയറക്ടര്‍മാരായ ഭൂപേഷ് കുമാര്‍ ജെയ്ന്‍, നീത ജെയ്ന്‍, തേജ്രാജ് അച്ച, അജയ് കുമാര്‍ ജെയ്ന്‍, സുമിത് കേഡിയ എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്. മാര്‍ച്ച് 28നാണ് ഇതു സംബന്ധിച്ചുള്ള എഫ്ഐആര്‍ ഫയല്‍ ചെയ്തത്. വായ്പ തുക പലിശയടക്കം ആയിരം കോടി ആയതോടെയാണ് അധികൃതര്‍ സിബിഐക്ക് പരാതി നല്‍കുന്നത്.