തിരുവനന്തപുരം: പ്രകൃതി ചികിത്സകനെന്ന് സ്വയം അവകാശപ്പെടുന്ന ചേര്‍ത്തല സ്വദേശി മോഹനനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. വിഷയത്തില്‍ ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന് ഡി.ജി.പി.ക്ക് പരാതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
മോഹനന് വൈദ്യരുടെ ചികിത്സയെ കുറിച്ച് ഡ്രഗ്സ് കണ്ട്രോളര് അന്വേഷണം നടത്തി കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിശോധനയില്‍ ഇയാള്‍ ചെയ്യുന്നത് വ്യാജ ചികിത്സയാണെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് ഡിജിപിക്ക് അടക്കം പരാതി നല്‍കിയിരിക്കുന്നത്. ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലിന്റെ ബന്ധപ്പെട്ട കൗണ്‍സില്‍ രജിസ്ട്രേഷനും ഇയാളുടെ ചികിത്സക്ക് ഉണ്ടായിരുന്നില്ല.