ന്യൂഡൽഹി: പതിനൊന്നു കോടി ജനങ്ങൾക്ക് മുദ്ര വായ്പയുടെ പ്രയോജനം ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിൽ മുദ്ര പദ്ധതി വലിയ പങ്കാണ് വഹിക്കുന്നത്. സംരംഭകത്വ വികസന രംഗത്തെ നാഴിക കല്ല് ആണ് മുദ്ര പദ്ധതിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
അൻപതിനായിരം രൂപ മുതൽ പത്ത് ലക്ഷം രൂപ വരെ പദ്ധതി രേഖയുടെ അടിസ്ഥനത്തിൽ ഈടില്ലാതെ ലഭിക്കുന്ന സംരംഭകത്വ സഹായ പദ്ധതിയാണ് മുദ്ര യോജന. അത് കൊണ്ട് തന്നെ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ മികച്ച പങ്കുവഹിക്കാൻ മുദ്ര യോജനക്കായി. സംരംഭകത്വ വികസന രംഗത്ത് രാജ്യത്തെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിച്ച പദ്ധതി ആണ് മുദ്ര യോജനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മുദ്ര വായ്പാ പദ്ധതിയുടെ രണ്ടാം വർഷികത്തോടനുബന്ധിച്ച് ഗുണഭോക്താക്കളുമായി നമോ ആപ്പ് വഴി നടത്തിയ സംവാദത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നൂറോളം ഗുണഭോക്താക്കൾ സംവാദത്തിൽ പങ്കെടുത്തു.
എല്ലാ ബാങ്ക് ശാഖകളും വർഷം തോറും 12 മുദ്ര വായ്പകൾ നൽകണമെന്ന നിർദ്ദേശം സർക്കാർ മുന്നോട്ട് വെച്ചിരുന്നു. ഇക്കാര്യം ബാങ്കുകൾ കൃത്യമായ പാലിക്കുന്നതിന് മുദ്ര പദ്ധതിക്ക് പ്രയോജനം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.