ബംഗലുരു: ഡിആര്‍ഡിഒ എയ്റോനോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന ശാസ്ത്രജ്ഞ ടെസി തോമസിനെ നിയമിച്ചു. ഹൈദരാബാദിലെ അഡ്വാന്‍സ്ഡ് ലബോറട്ടറീസ് ഡയറക്ടറാണ് ടെസി.
നിലവിലെ ഡയറക്ടര്‍ ജനറല്‍ സി.പി.രാമനാരായണന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. മെയ് 31നാണ് ഇദ്ദേഹം വിരമിക്കും. ജൂണ്‍ ഒന്നിന് ടെസി സ്ഥാനമേല്‍ക്കും. ഡിആര്‍ഡിഒയില്‍ സാങ്കേതിക വിഭാഗത്തില്‍ ഡയറക്ടര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ വനിത കൂടിയാണ് ടെസി.
അഗ്നി മിസൈല്‍ വികസന പദ്ധതിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചുണ്ട്.