കെവിന്റെ കൊലപാതകത്തെ ന്യായീകരിച്ച് മന്ത്രി എം എം മണി.തക്ക സമയത്ത് നടപടിയെടുക്കാഞ്ഞ പോലീസിനെ മന്ത്രി ന്യായീകരിച്ചു.കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. വിഷയത്തിൽ മാദ്ധ്യമങ്ങൾക്കെതിരെ മന്ത്രി അസഭ്യ പരാമർശം നടത്തി.
പൊലീസ് അതിക്രമത്തെ ഞങ്ങൾ നേരിട്ടിട്ടുണ്ട്. എൽഡിഎഫ് ഭരിക്കുമ്പോൾ പോലീസുകാർ കാണിക്കുന്നതിന് ഞങ്ങൾക്കിട്ട് ‘ഒലത്തി’ക്കൊണ്ടിരിക്കുകയാണ് എന്നതടക്കമുള്ള പരാമർശങ്ങളായിരുന്നു മന്ത്രിയുടേത്. താൻ പറയുന്നത് ഇങ്ങനെ തന്നെ കൊടുക്കണമെന്നും മണി പറഞ്ഞു.