ജക്കാർത്ത: അഞ്ച് ദിവസത്തെ ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജക്കാർത്തയിൽ എത്തി. ഇന്തോനേഷ്യയിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
ജക്കാർത്തയിലേക്ക് സ്വാഗതം ചെയ്ത ഇന്ത്യൻ സമൂഹത്തിന് എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നു. ഈ സന്ദർശനം ഇരു രാജ്യങ്ങളുടേയും തന്ത്രപ്രധാനമായ സാമ്പത്തിക രാഷ്ട്രീയ പുരോഗതികൾക്ക് സഹായകമാകുമെന്ന പ്രതീക്ഷയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.
ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നീ കിഴക്കനേഷ്യൻ രാഷ്ട്രങ്ങളാണ് നരേന്ദ്രമോദി സന്ദർശിക്കുന്നത്. ഇന്‍ഡോനേഷ്യയിലെ ജക്കാർത്തയിൽ എത്തിയ പ്രധാനമന്ത്രി, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോ അടക്കമുള്ള പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.