തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തെ നിസാരവൽക്കരിച്ച് മന്ത്രി എ കെ ബാലൻ. ഇത്തരം സംഭവങ്ങൾ ആദ്യമായല്ല കേരളത്തിൽ നടക്കുന്നത് . അച്ഛൻ മകളെ കഴുത്തറുത്തു കൊന്നതും കേരളത്തിൽ തന്നെയാണ്.
ഇത്തരം സംഭവങ്ങളും പ്രതിഭാസങ്ങളും കേരളത്തിൽ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, കെവിന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്നും എ കെ ബാലൻ വ്യക്തമാക്കി .
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി കേരള പൊലീസും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് വിവാദ പരാമർശനവുമായി സംസ്ഥാനത്തെ മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ സംഭവത്തിൽ മാദ്ധ്യമങ്ങൾക്ക് നേരെ വിമർശനവുമായി വൈദ്യുതി മന്ത്രി എംഎം മണി രംഗത്തെത്തിയിരുന്നു. കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും എൽഡിഎഫ് ഭരിക്കുമ്പോൾ പോലീസുകാർ കാണിക്കുന്നതിന് ഞങ്ങൾക്കിട്ട് ‘ഒലത്തി’ക്കൊണ്ടിരിക്കുകയാണെന്നതടക്കമുള്ള പ്രസ്താവനയായിരുന്നു മണി നടത്തിയത്.