തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് ഭരിക്കാനറിയില്ലെങ്കിൽ അതിന്റെ ജാള്യത നാട്ടുകാരുടെ നെഞ്ചത്തുകേറിയല്ല തീർക്കേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ വിമർശനം.
ബഹുമാനപ്പെട്ട പിണറായി വിജയൻ ആരാണ് താങ്കൾ? ഈദി അമീനോ ജോസഫ് സ്റ്റാലിനോ അതോ കിം ജോങ്ങ് ഉന്നോ? വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടാനുള്ള ആർജ്ജവമാണ് ഒരു പൊതുപ്രവർത്തകൻ ആത്യന്തികമായി കാണിക്കേണ്ട സാമാന്യ മര്യാദ. മാദ്ധ്യമങ്ങൾക്ക് കൊട്ടാനുള്ള ചെണ്ടയല്ലത്രേ താനെന്നാണ് ഭീഷണി സ്വരത്തിൽ ഇന്ന് പിണറായി പറഞ്ഞത്.
ഈ വൃത്തികേടു മുഴുവൻ കാണിക്കുന്ന താങ്കളെ പുഷ്പവൃഷ്ടി നടത്തി മാദ്ധ്യമങ്ങളും പ്രതിപക്ഷവും സ്വീകരിക്കുമെന്നാണോ താങ്കൾ കരുതിയത്? രാജ്യത്തു നടക്കുന്ന ഏതു സംഭവവും മോദിയുടെ നെഞ്ചത്ത് ചെണ്ടകൊട്ടാനുപയോഗിക്കുമ്പോൾ സഖാവ് ഇതൊന്നും തിരിച്ചുകിട്ടുമെന്ന് കരുതിയിരുന്നില്ലേ?
ഭരിക്കാനറിയില്ലെങ്കിൽ അതിന്റെ ജാള്യത നാട്ടുകാരുടെ നെഞ്ചത്തുകേറിയല്ല തീർക്കേണ്ടത്. പൊലീസുകാർ അടിവസ്ത്രം വരെ ചുവപ്പാക്കി അഴിഞ്ഞാടുമ്പോൾ അതിന് കുടപിടിക്കുകയല്ലേ താങ്കൾ ചെയ്തത്? ഭീഷണിയൊന്നും ഇവിടെ വിലപ്പോവില്ല. സിപിയെ വെട്ടിയ നാടാണിതെന്ന് ഓർക്കുന്നത് നല്ലതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ബഹു. പിണറായി വിജയൻ ആരാണ് താങ്കൾ? ഈദി അമീനോ ജോസഫ് സ്ടാലിനോ അതോ കിം ജോങ്ങ് ഉന്നോ? വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടാനുള്ള…
Posted by K Surendran on Tuesday, May 29, 2018