India

ഇന്നും നാളെയും ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പൊതുമേഖലയിലെ ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കും. വേതന വര്‍ദ്ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടന ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി നടത്തിയ അവസാനവട്ട ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് 48 മണിക്കൂര്‍ പണിമുടക്ക് സമരം. ഡിജിറ്റല്‍ സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല.

സഹകരണ, ഗ്രാമീണ്‍ ബാങ്കുകള്‍ ഒഴിച്ചുള്ള രാജ്യത്തെ ബാങ്കുകളെല്ലാം ഇന്നും നാളെയും അടഞ്ഞ് കിടക്കും. ഇന്ന് രാവിലെ ആറ് മുതല്‍ വെള്ളിയാഴ്ച രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ 9 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. പണിമുടക്ക് ബാങ്ക് ശാഖകളെ നിശ്ചലമാക്കും. കൃത്യമായി പണം നിറയ്ക്കാനാകാത്തത് എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. മാസാവസാനത്തെ രണ്ട് ദിവസം ബാങ്ക് അടഞ്ഞ് കിടക്കുന്നതിനാല്‍ ശമ്പള വിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്.

259 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close