കോട്ടയം: കെവിന് കൊലപാതകക്കേസില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റമുള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ ചുമത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നിയമവിരുദ്ധമായുള്ള സംഘം ചേരലും പ്രതികള്‍ക്കെതിരെ ചുമത്തി.
അതേസമയം വിശദപരിശോധനയ്ക്കായി കെവിന്റെ ആന്തരികാവയവങ്ങളുടെ ഭാഗങ്ങള്‍ തിരുവനന്തപുരത്തെ ഫൊറന്‍സിക് ലബോറട്ടറിയിലേക്കയച്ചു. എന്തെങ്കിലും രാസവസ്തു ഉള്ളില്‍ നല്‍കിയിട്ടുണ്ടോയെന്നും വിശദ പരിശോധനയില്‍ വ്യക്തമാകും.
കെവിന്റെ ശരീരത്തില്‍ 15ഓളം ചതവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ഇവ മരണകാരമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ശ്വാസകോശത്തില്‍ നിറയെ വെള്ളം കയറിയിട്ടുണ്ട്. ഇതാണ് മരണകാരണമായി പറയുന്നത്. എന്നാല്‍ രക്ഷപെടാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍ വീണതാണോ മുക്കിക്കൊന്നതാണോ എന്നുള്ള കാര്യങ്ങളില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.