ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. പ്രഗ്യ പാണ്ഡെ(15), രോഹിത് കുമാര്‍(17) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
തെക്കന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ച് റയാന് ഇന്റര്‍നാഷണല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു പ്രഗ്യ. ഇന്നലെ പ്രഖ്യാപിച്ച 10ാം ക്ലാസ് പരീക്ഷയില്‍ 70 ശതമാനം മാര്‍ക്കാണ് പ്രഗ്യ നേടിയത്. സയന്‍സ് വിഭാഗമെടുത്ത് പഠനം തുടരണമെന്ന് ആഗ്രഹിച്ച പ്രഗ്യ ഇത് ലഭിക്കുമോ എന്ന ഭയത്താലാണ് ആത്മഹത്യ ചെയ്തതെന്ന് പറയുന്നു. ദ്വാരക വിവേകാന്ദ മോഡല്‍ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് ബോര്‍ഡ് പരീക്ഷയില്‍ 59 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. പ്രതീക്ഷിച്ചത്ര മാര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് തൂങ്ങി മരിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
16 ലക്ഷത്തോളം കുട്ടികള്‍ എഴുതിയ 10ാം ക്ലാസ് പരീക്ഷയില്‍ 86.70 ശതമാനം കുട്ടികളാണ് ഉപരിപഠന യോഗ്യത നേടിയത്.