India

ആണ്‍-പെണ്‍ വ്യത്യാസം വേണ്ട, മഞ്ജു തെളിയിച്ചു, സ്വന്തം ജീവിതത്തിലൂടെ

ജയ്പൂര്‍: ആണ്‍ സംഘങ്ങളുടെ കുത്തകയായി കരുതുന്ന ഒരു മേഖലയാണ് പോര്‍ട്ടര്‍മാരുടേത്. എന്നാല്‍ അത്തരം ഒരു വേര്‍തിരിവിന്റെ ആവശ്യം ഒരു ജോലിയിലും ഇല്ലെന്ന് പറഞ്ഞു കൊണ്ട് പോര്‍ട്ടര്‍ ജോലി ഉപജീവന മാര്‍ഗമായി തെരഞ്ഞടുത്ത ഒരു വനിതയാണ് മഞ്ജു ദേവി. വടക്ക് പശ്ചിമ റെയില്‍വേയിലെ ആദ്യത്തെ വനിത പോര്‍ട്ടര്‍. ജയ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് മഞ്ജു ജോലി ചെയ്യുന്നത്.

ഭര്‍ത്താവ് മഹാദേവിന്റെ മരണശേഷമാണ് മഞ്ജു പോര്‍ട്ടറാകുന്നത്. ഒരു കുടുംബത്തെ മുന്നോട്ടു പോകാന്‍ ഭര്‍ത്താവിന്റെ ജോലി സ്വീകരിക്കുക എന്നതായിരുന്നു മഞ്ജുവിന്റെ മുന്നിലുള്ള വഴി. അതോടെ മഹാദേവിന്റെ പോര്‍ട്ടര്‍ ലൈസന്‍സ് നമ്പര്‍ സ്വന്തമാക്കി മഞ്ജു ജോലിക്ക് കയറി.

മൂന്നു കുഞ്ഞുങ്ങള്‍ക്കും തനിക്കും മുന്നോട്ടു പോകാന്‍ ഇതു മാത്രമായിരുന്നു ഏക വഴി. അങ്ങനെ ഞാന്‍ അദ്ദേഹം ജോലി ചെയ്ത ഈ സ്ഥലത്തെത്തി. ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു, എനിക്ക് ഹിന്ദിയോ ഇംഗ്ലീഷോ മനസിലാകില്ല. ബാഗുകള്‍ക്കൊക്കെ നല്ല ഭാരമുണ്ടാകും, പക്ഷേ ഇപ്പോള്‍ അത് എളുപ്പമായി. ഇവിടെയുള്ള എല്ലാ പോര്‍ട്ടര്‍മാരും തന്നെ നന്നായി സഹായിക്കാറുണ്ടെന്നും മഞ്ജു പറയുന്നു.

സ്ത്രീയും പുരുഷനും തുല്യരാണ്. ഒരു ജോലിയും തനിക്ക് ചെയ്യാന്‍ കഴിയില്ല അത് പുരുഷന്‍മാര്‍ക്കേ സാധിക്കു എന്ന് കരുതേണ്ടതില്ലെന്നും മഞ്ജു പറയുന്നു.

അവരവരുടെ മേഖലകളില്‍ മികവ് തെളിയിച്ച 112 വനിതകളുടെ കൂട്ടത്തില്‍ വനിത ശിശുക്ഷേമ മന്ത്രാലയം കണ്ടെത്തിയ ഒരാളായിരുന്നു മഞ്ജു. രാഷ്ട്രപതി ഭവനില്‍ ഈ വര്‍ഷം നടന്ന ചടങ്ങില്‍ തെരഞ്ഞെടുക്കപ്പെട്ട 90 വനിതകളെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആദരിച്ചിരുന്നു. അവരുടെ കഴിവും പ്രയത്‌നങ്ങളും കണക്കിലെടുത്തായിരുന്നു ഇത്. ഈ നേട്ടത്തിലും മഞ്ജുവിന്റെ പേരുണ്ടായിരുന്നു.

304 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close