India

പോപ്പുലർ ഫ്രണ്ട് രൂപീകരിച്ചത് കേരളത്തിൽ ജിഹാദ് നടത്താൻ : നിരോധനം മറികടക്കാൻ എസ്‌ഡി‌പി‌ഐ രൂപീകരിച്ചു : ആത്യന്തിക ലക്ഷ്യം ഇസ്ളാമിക രാഷ്ട്രം തന്നെ : എല്ലാം തുറന്നു പറഞ്ഞ് മലയാളി ഐഎസ് ഭീകരൻ

കോഴിക്കോട് : പോപ്പുലർ ഫ്രണ്ടിന്റെ ആത്യന്തിക ലക്ഷ്യം തുറന്നു കാട്ടി ഐഎസ് ഭീകരന്റെ ശബ്ദ സന്ദേശം. ഐഎസിലെത്തിയ മലയാളി ഭീകരൻ റാഷിദ് അബ്ദുള്ളയുടെ ശബ്ദ സന്ദേശത്തിലാണ് പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷ്യങ്ങളും നീക്കങ്ങളും തുറന്നു പറയുന്നത്. രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് നിരോധനത്തിൽ നിന്നും രക്ഷപ്പെടാനാണെന്നും എന്നാൽ അത് ഇസ്ളാമിക നിയമത്തിന് വിരുദ്ധമാണെന്നും റാഷിദ് അബ്ദുള്ള പറയുന്നു.

പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത് നിരോധനം മറികടക്കാനുള്ള തന്ത്രമായാണെന്നും ഐഎസ് കേരള ഘടകം തലവൻ അബ്ദുൾ റാഷിദ് വെളിപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ കോറോബാന്‍ പ്രവിശ്യയില്‍ നിന്ന് ടെലഗ്രാം വഴി അയച്ച 70-ാമത്തെ ശബ്ദസന്ദേശത്തിലാണ് അബ്ദുള്‍ റാഷിദിന്റെ  വെളിപ്പെടുത്തൽ.

മറ്റുള്ളവരെല്ലാം ജിഹാദിനെപ്പറ്റി പറയാൻ മടിച്ചപ്പോൾ ആദ്യമായി ജിഹാദ് ചെയ്യുകയാണ് ലക്ഷ്യമെന്ന് ഉറപ്പിച്ചു പറഞ്ഞത് പോപ്പുലർ ഫ്രണ്ടാണ്. എന്നാൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതോടെ ഇസ്ളാമിക മാർഗ്ഗത്തിൽ നിന്ന് വ്യതിചലിച്ചു. അവർ പറയുന്നത് ഇതൊരു തന്ത്രം മാത്രമാണെന്നും ആത്യന്തികമായി ഇസ്ളാമിക രാഷ്ട്രമാണ് ലക്ഷ്യം എന്നുമാണ് .ജനാധിപത്യ പാർട്ടി എന്നത് ഇസ്ളാമികമായി തെറ്റാണെന്നും ഇയാൾ പറയുന്നു.

ഇസ്ളാമിക് സ്റ്റേറ്റ് വന്നപ്പോൾ പോപ്പുലർ ഫ്രണ്ടിലുള്ള പലരും  ഐഎസിലെത്തി. പോപ്പുലർ ഫ്രണ്ടിന്റെ ഉന്നത നേതൃത്വത്തിലുള്ള പലരും ഐഎസിൽ എത്തിയിട്ടുണ്ട് . ഇത് എൻ.ഐ.എ യ്ക്ക് അറിയാം . നാട്ടുകാർക്ക് അറിയില്ല . പുതിയ വെളിപ്പെടുത്തലായി കരുതിക്കോളൂ എന്നും റാഷിദിന്റെ ശബ്ദ സന്ദേശത്തിൽ പറയുന്നു.

ഇസ്ളാമിക് സ്റ്റേറ്റിലേക്കുള്ള പ്രവർത്തകരുടെ പോക്ക് കൂടിയപ്പോൾ നേതാക്കൾ എല്ലാവർക്കും സർക്കുലർ അയച്ചു. പോപ്പുലർ ഫ്രണ്ട് വീണ്ടും ആദ്യ ലക്ഷ്യത്തിലേക്ക് മടങ്ങുകയാണെന്നായിരുന്നു സർക്കുലറിൽ ഉണ്ടായിരുന്നത്. പി‌എഫ്‌ഐയിൽ ഒരുപാട് ഇസ്ളാമിക് സ്റ്റേറ്റ് അനുകൂലികൾ ഉണ്ട്.അവരോട് ബുദ്ധിയുപയോഗിച്ച് മൂന്ന് രീതിയിലാണ് പിഎഫ്‌ഐ നേതാക്കൾ ഇടപെടുന്നത്.

ജിഹാദിനോട് വളരെ താത്പര്യമുള്ളവരോട് പറയുന്നത് ഇപ്പോ നമുക്ക് രാഷ്ട്രീയം ചെയ്യാം.  പിന്നെ ഇസ്ളാമിക് സ്റ്റേറ്റിൽ ചേരാം എന്നു പറയും. ജിഹാദ് കുറച്ച് അറിയുന്നവരോട് പറയും . ഇസ്ളാമിക് സ്റ്റേറ്റ് ശരി തന്നെയാണ് . എന്നാൽ  പിഎഫ്‌ഐ  തന്നെയാണ് കേരളത്തിലെ ഇസ്ളാമിക് സ്റ്റേറ്റ് എന്നു പറയും . ഇസ്ളാമിക് സ്റ്റേറ്റിനെ എതിർപ്പുള്ളവരോട്  അത് തെറ്റാണ്  എന്നു പറയും.ഇങ്ങനെ മൂന്നു രീതിയിലാണ് ഇവർ ബുദ്ധിപരമായി ഇടപെടുന്നത്.

2006 ൽ അൽ ഖ്വായ്ദ ഭീകര നേതാവ് സർഖാവി കൊല്ലപ്പെട്ടപ്പോൾ പോപ്പുലർ ഫ്രണ്ടിന്റെ തേജസ് പത്രത്തിൽ രക്തസാക്ഷിയായി എന്നാണ്  കൊടുത്തത്. ബിൻ ലാദൻ കൊല്ലപ്പെട്ടപ്പോഴും അതു തന്നെയാണ് കൊടുത്തത്. ഇവരെല്ലാം ഇസ്ളാമിക് സ്റ്റേറ്റിനു വേണ്ടി പ്രവർത്തിച്ചവരാണ് . അന്നങ്ങനെ പറഞ്ഞവർ ഇപ്പോൾ ഇസ്ളാമിക് സ്റ്റേറ്റ് ശരിയല്ല എന്ന് പറയുന്നു. ഇത് കാപട്യം മാത്രമാണ്.

നിരവധി പോപ്പുലർ ഫ്രണ്ടുകാർ സിറിയയിലെത്തി രക്തസാക്ഷികളായിട്ടുണ്ട്. നിങ്ങളുടെ ലക്ഷ്യം തന്നെയാണ് ഞങ്ങളുടേയും . ഇന്ത്യയും ഭാവിയിൽ ഇസ്ളാമിക് സ്റ്റേറ്റ് കീഴടക്കും. കാഫറീങ്ങളെ ഇല്ലാതാക്കുന്നതു വരെ യുദ്ധം ചെയ്യണം . അതാണ്  അള്ളാഹുവിന്റെ നിയമം. പോപ്പുലർ ഫ്രണ്ട് ആരംഭിച്ചപ്പോഴുള്ള ലക്ഷ്യത്തിലേക്ക് എല്ലാ പ്രവർത്തകരും മടങ്ങിപ്പോകണമെന്നും ഐഎസിൽ ചേരണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ശബ്ദ സന്ദേശം അവസാനിക്കുന്നത്.

എസ്ഡിപിഐ യിൽ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ദളിതരെയും ഉള്‍പ്പെടുത്തിയതും ഈ ഒരു ഉദ്ദേശം വെച്ചാണ്. നാദാപുരത്താണ് ആദ്യമായി സമാന ചിന്താഗതിക്കാരായ 17 പേര്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ചത്. 1989 ല്‍ ആണ് നാദാപുരം ഡിഫന്‍സ് ഫ്രണ്ട് എന്ന പേരില്‍ സംഘടന ഉണ്ടാക്കിയത്.ഇതിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ വളര്‍ച്ച ഉണ്ടായി. ബാബറി മസ്ജിദ് തകര്‍ന്ന സമയത്താണ് സംഘടന ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. ജിഹാദിന് വേണ്ടിയാണ് സംഘടന രൂപീകരിച്ചത്. നാദാപുരം ഡിഫന്‍സ് ഫ്രണ്ട് പിന്നീട് നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് ആയി മാറിയെന്നും സന്ദേശത്തില്‍ വിവരിക്കുന്നു.

ജിഹാദികളെ സൃഷ്ടിക്കാന്‍ എന്‍ഡിഎഫ് 4 ദിവസത്തെ ക്ലാസുകളാണ് അന്ന് നടത്തിയിരുന്നതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ജിഹാദ് ചെയ്യാനാണ് സംഘടന ഉണ്ടാക്കിയതെന്നും ഇന്ത്യയെ കീഴ്‌പ്പെടുത്തുകയും ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കുകയുമാണ് ആത്യന്തിക ലക്ഷ്യമെന്നും അബ്ദുള്‍ റാഷിദ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ നിന്നും ഐഎസില്‍ ചേരാന്‍ തയ്യാറായ ആദ്യ 21 അംഗ സംഘത്തിന്റെ തലവനാണ് റാഷിദ്. പീസ് സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു ഇയാള്‍ പീന്നീട് ഐഎസില്‍ ചേരുകയായിരുന്നു.

6K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close