ബംഗളൂരു : വീണ്ടും വിവാദ പ്രസ്താവനയുമായി കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. ജനങ്ങൾ അനുഗ്രഹിച്ചട്ടല്ല അധികാരത്തിൽ വന്നത് . രാഹുൽ ഗാന്ധിയുടെ അനുഗ്രഹം കൊണ്ടാണ്. എന്തെങ്കിലും തീരുമാനമെടുക്കണമെങ്കിൽ കോൺഗ്രസ് കനിയണമെന്നും കുമാര സ്വാമി പറഞ്ഞു.
കാർഷിക വായ്പകൾ എഴുതിത്തള്ളണമെന്ന കർണാടകയിലെ കർണാടകരുടെ നിരന്തര ആവശ്യത്തെ തുടർന്ന് വിളിച്ചു ചേർത്ത കർഷക നേതാക്കളുടെ യോഗത്തിലായിരുന്നു കുമാര സ്വാമിയുടെ പരാമർശം. കർണാടകയിലെ ആറരക്കോടി ജനങ്ങളുടെ ദയയിലല്ല കോൺഗ്രസിന്റെ ദയയിലാണ് താൻ മുഖ്യമന്ത്രിയായതെന്ന കുമാര സ്വാമിയുടെ പരാമർശം നേരത്തെ വിവാദമായിരുന്നു.
തെരഞ്ഞെടുപ്പിൽ 37 സീറ്റുകൾ മൂന്നാം സ്ഥാനത്തെത്തിയ ജെഡിയുവിനെ കോൺഗ്രസ് പിന്തുണച്ചതിനെ തുടർന്നാണ് കുമാര സ്വാമി മുഖ്യമന്ത്രിയായത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താനാണ് കോൺഗ്രസ് ജെഡിഎസിനെ പിന്തുണച്ചത്.