ഇന്ത്യയുടെ ആണവശക്തികളെ കുറിച്ചോർത്ത് മറ്റ് രാജ്യങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് യുഎന്നിലെ യുഎസ് അംബാസിഡർ നിക്കി ഹാലെയ് .
ഇന്ത്യൻ അമേരിക്കൻ ഫ്രണ്ട്ഷിപ്പ് കൗൺസിൽ നടത്തിയ ചടങ്ങിലാണ് ഇന്ത്യയുടെ സംസ്ക്കാരത്തെയും,പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ നയത്തെയും കുറിച്ച് നിക്കി ഹാലെയ് വാചാലയായത്.
ഇന്ത്യ എന്നും ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിക്കുന്ന രാജ്യമാണ്. മറ്റ് രാജ്യങ്ങൾ ഇന്ത്യയുടെ ആണവശക്തിയെ കുറിച്ചോർത്ത് ഭയപ്പെടേണ്ട, ഇന്ത്യ ആർക്കും ഭീഷണിയല്ല. തെക്ക് കിഴക്ക് ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയുമായി ചേർന്ന് സമാധാനം സ്ഥാപിക്കാനാണ് യു എസ് ശ്രമിക്കുന്നത്.എന്നാൽ ഭീകരരുടെ പറുദീസയായ പാകിസ്ഥാൻ ഈ കാര്യങ്ങൾക്കൊക്കെ ഭീഷണിയാണ് നിക്കി ഹാലെയ് പറഞ്ഞു.
തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച് ഭീകരതയെ ഇല്ലാതാക്കാനാണ് ഇന്ത്യയും,യുഎസും ശ്രമിക്കുന്നതെന്നും നിക്കി ഹാലെയ് ചൂണ്ടിക്കാട്ടി.