ദുബായ്: നിപ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളില്‍ പ്രത്യേകം നിരീക്ഷിക്കാന്‍ യുഎഇ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്കി.
രോഗലക്ഷണങ്ങളുമായി എത്തുന്നവരെ നിശ്ചയമായും നിരീക്ഷിച്ചിരിക്കണമെന്നാണ് വിമാനത്താവള അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇങ്ങനെ കണ്ടെത്തുന്നവരെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കാതെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പനി, ചുമ, തലവേദന, ശ്വാസതടസം തുടങ്ങിയവയൊക്കെയാണ് നിപയുടെ പ്രധാന ലക്ഷണങ്ങളായി പറയുന്നത്. കുവെത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളവരെ നിരീക്ഷിക്കാന്‍ പ്രത്യേകം സംവിധാനം നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിലേക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്നും മിക്ക ഗള്‍ഫ് രാജ്യങ്ങളും ആളുകളോട് നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു.