മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്സഭ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. ബിജെപി സ്ഥാനാര്‍ത്ഥി ഗവിത് രാജേന്ദ്ര ധേഡ്യ 29572 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ശിവസേനയുടെ ശ്രീനിവാസ് ചിന്തമന്‍ വനഗ ആണ് രണ്ടാം സ്ഥാനത്ത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദാമോദര്‍ ബര്‍കു ഷിന്ഗഡ ബിവിഎ സ്ഥാനാര്‍ത്ഥിയായ ബലിറാം സുകുര്‍ ജാദവിനും പിന്നില്‍ നാലാം സ്ഥാനത്താണ്.