ചാവക്കാട്: നിരോധിച്ച പഴയ ആയിരം, അഞ്ഞൂറ് നോട്ടുകളുമായി അഞ്ചു പേര് പിടിയില്‍. ഒന്നരകോടി രൂപയോളം ഇവരില്‍ നിന്ന് കണ്ടെടുത്തു. ചാവക്കാട് പൊലീസാണ് പ്രതികളെ പിടികൂടിയത്.
തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഷറഫുദ്ദീന്, പാലക്കാട് സ്വദേശി ഹബീബ്, കോയമ്പത്തൂര്‍ സ്വദേശി താജുദ്ദീന്, ഫിറോസ് ഖാന്, മുഹമ്മദ് റിഷാദ് എന്നിവരാണ് അറസ്റ്റിലായത്.